11 October, 2026 08:24:38 PM
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു . ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ കൂടുതൽ വ്യക്തിവിവരങ്ങളും ലഭ്യമായിട്ടില്ല. റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെയോ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടെയോ ആകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമല്ല. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനും സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.


