11 October, 2026 02:01:04 PM


മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ മരിച്ചു: മൂന്ന് പേര്‍ക്ക് പരിക്ക്



മലപ്പുറം: മലപ്പുറം എടവണ്ണയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അന്‍പത്തൊന്നുറുകാരി മരിച്ചു. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമന്‍ കുന്നത്ത് ഫാത്തിമയാണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന ആളുകളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തിയുട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298