21 October, 2026 09:06:56 AM


തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു



തിരുവനന്തപുരം: വെങ്ങാനൂര്‍ വെണ്ണിയൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള മാവറത്തലമേലെ പുത്തന്‍വീട്ടില്‍ വി സഹദേവന്‍(76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.  വീടിനടുത്തുള്ള പുരയിടത്തിൽ വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിൽ കടന്നൽക്കൂട്ടം സഹദേവനെ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം കുത്തിയതോടെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹദേവനെ വീട്ടുകാർ വെങ്ങാനൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ, ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ് സുധീഷ്, എസ് ഷിബു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300