10 September, 2026 06:06:20 PM
അധ്യാപകരെ ആദരിച്ച് അധ്യാപക ദിനാഘോഷം

മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സെപ്റ്റംബർ 9ന് അധ്യാപകദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. അധ്യാപകരുടെ സമർപ്പണത്തിനും സേവനത്തിനുമുള്ള ആദരസൂചകമായാണ് ആഘോഷം സംഘടിപ്പിച്ചത്. എൻ.വി.കെ.എസ്.എസ്. സ്കൂൾസ് ആൻഡ് കോളേജ് അക്കാദമിക് അഡ്വൈസർ ശ്രീ. കെ. സുരേഷ് കുമാർ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.റവ.ലൂക്കാ ചാവറ സി എം ഐ സന്ദേശം നൽകി. തുടർന്ന് ഗുരുവന്ദനം, അധ്യാപകർക്കുള്ള ആദരം, അധ്യാപക ട്രിബ്യൂട്ട്, മെമന്റോ വിതരണം തുടങ്ങിയ പരിപാടികൾ നടന്നു. അധ്യാപകരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.


