30 March, 2026 08:54:15 PM
കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നുവെന്ന് രാഹുൽ ഗാന്ധി

കോട്ടയം: കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്. വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ വ്യക്തമാക്കി. വനിത മുഖ്യമന്ത്രിയാകുന്ന കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. 'കേരളത്തിന്റെ അടിത്തറ സ്ത്രീകളാണ്. വനിതകൾക്ക് ദീർഘകാല അടിസ്ഥാനത്തിൽ ചിന്തിക്കാൻ കഴിയും. സ്ത്രീകളാണ് കേരളത്തിന്റെ ഭാവി' - രാഹുൽ ഗാന്ധി തുടർന്നു പറഞ്ഞു.




