24 August, 2026 06:06:32 PM
ഗുണവും ദോഷവും അറിയാനുള്ള പരിശീലനം കുട്ടികള്‍ക്ക് ലഭ്യമാകണം - പ്രൊഫ ഹേമന്ദ്കുമാര്‍

ഏറ്റുമാനൂര്‍ : നല്ലതും ചീത്തയും തിരിച്ചറിയുന്നതാണ് വിവേചനമെന്നും ഗുണവും ദോഷവും തിരിച്ചറിയാനുള്ള പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍നിന്നും ലഭിക്കാത്തതാണ് ഇന്ന് നാം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ആധാരമെന്നും ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആര്‍ ഹേമന്ദ്കുമാര്‍. പ്രശസ്തിയെക്കാളും പണത്തേക്കാളും ജീവിതത്തില്‍ പ്രധാനം റസിഡന്‍റ്സ് അസോസിയേഷന്‍ പോലുള്ള സംഘടനകളിലൂടെ ലഭിക്കുന്ന കൂട്ടായ്മയും സൗഹൃദവുമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രാവര്‍ത്തികമാക്കുന്ന വിവിധ പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുമുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍റെ ഓണസംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ബി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ജീവിതനൈപുണ്യവുമായി ബന്ധപ്പെട്ട പരിശീലനം സ്കൂള്‍തലം മുതലേ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് കുടുംബബോധവത്ക്കരണം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞയും ട്രയിനറുമായ ജിന്‍സി ജയിംസ് ചൂണ്ടികാട്ടി. കഴിവുകളും കുറവുകളും ഉള്‍പ്പെടെ തന്നെകുറിച്ചുള്ള ഒരു അവബോധം എല്ലാവരിലും ഉണ്ടായാല്‍ മാത്രമേ ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവരാനാകു എന്നും പ്രശ്നങ്ങളില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയൂ എന്നും അവര്‍ പറഞ്ഞു.

ഓണാഘോഷപരിപാടികള്‍ അസോസിയേഷന്‍ രക്ഷാധികാരി ദിനേശ് ആര്‍ ഷേണായ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി ജി.വിനോദ്കുമാര്‍, ട്രഷറര്‍ ഹരികുമാര്‍ ജി നായര്‍, വനിതാവിഭാഗമായ സ്ത്രീശക്തി പ്രസിഡന്‍റ് സുമി ഹരീഷ്, സെക്രട്ടറി സുപ്രിയ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ വക പുരസ്കാരം മുഖ്യാതിഥി പ്രൊഫ ഹേമന്ദ് കുമാറിന് രക്ഷാധികാരി ദിനേശ് ആര്‍ ഷേണായിയും ജിന്‍സി ജയിംസിന് സ്ത്രീശക്തി പ്രസിഡന്‍റ് സുമി ഹരീഷും നല്‍കി.

വീട്ടമ്മമാര്‍ക്കായുള്ള എന്‍റെ അടുക്കളത്തോട്ടം:

ശ്രീകല രാജു (പുളിക്കന്‍തൊട്ടിയില്‍), ശാന്ത ഗോപാലകൃഷ്ണന്‍ (കൃഷ്ണാലയം), വിദ്യ രാഹുല്‍ (നടുവീട്)
എന്‍റെ വീട്, എന്‍റെ ശുചിത്വം പദ്ധതി:

എം.എസ്.അപ്പുകുട്ടന്‍ നായര്‍ (ശ്രീലയം), ഹരികുമാര്‍ ജി നായര്‍ (കണിയാംപറമ്പില്‍), ജോജിത് കുമാര്‍ ആര്‍ (ഗൗരീശം)
വീടുകളില്‍ തയ്യാറാക്കിയ അത്തപൂക്കളം:
ആശ അപ്പുകുട്ടന്‍ നായര്‍ (ശ്രീലയം), സുമി ഹരീഷ് (നന്ദനം), ശാന്തമ്മ ശെല്‍വരാജന്‍ (നടുവീട്),

അക്ഷയ എസ് കുമാര്‍ (ശിവരഞ്ജിനി), ബീന രാമചന്ദ്രന്‍ (താറാമംഗലത്ത്),

സുപ്രിയ ശ്രീകുമാര്‍ (സായൂജ്യം), പ്രേക്ഷ അനില്‍കുമാര്‍ (മലര്‍), സോഫി ഗോപാലകൃഷ്ണന്‍ (മൂപ്പനത്ത്)
വിദ്യാഭ്യാസ അവാര്‍ഡുകള്‍:

മായാ സുനില്‍കുമാര്‍, ശിവരഞ്ജിനി (വര്‍ക്കിംഗ് പ്രൊഫഷണല്‍സിനായുള്ള ബിടെക് ഡിഗ്രി)
അരവിന്ദ് ഹരികുമാര്‍, കണിയാംപറമ്പില്‍ (മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡേറ്റാ സയന്‍സ്)
ഐശ്വര്യ കെ, പൂര്‍ണിമ (സിബിഎസ്ഈ ക്ലാസ് 10)

പ്രേക്ഷ അനില്‍കുമാര്‍, മലര്‍ (സിബിഎസ്ഈ ക്ലാസ് 10)
അദ്വിക് ബിബിന്‍, ഗീതം (സിബിഎസ്ഈ ക്ലാസ് 10)
അനന്ദു അനില്‍ (സിബിഎസ്ഈ ക്ലാസ് 12)
ഓണ്‍ലൈന്‍ വായനമത്സരം:
ശ്രീലക്ഷ്മി രാജീവ് (നടുവീട്), സുപ്രിയ ശ്രീകുമാര്‍ (സായൂജ്യം), ലിസിയമ്മ രാജു (മാതിരപ്പള്ളില്‍ -യുഎസ്എ), അരവിന്ദ് ഹരികുമാര്‍ (കണിയാംപറമ്പില്‍), ഗൗതം ബോസ് (പുളിക്കന്‍തൊട്ടില്‍)


