30 April, 2026 06:16:39 PM


ഐസിഎസ്ഇ- ഐ എസ് സി പരീക്ഷകളിൽ മാന്നാനം കെ.ഇ. സ്‌കൂളിന് വീണ്ടും തിളക്കമാർന്ന വിജയം



കോട്ടയം: 2025-2026 അധ്യയനവർഷത്തിലെ ICSE - ISC ബോർഡ് പരീക്ഷകളിൽ ഉന്നത വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ. ISC (Class XII) - വിഭാഗത്തിൽ പരീക്ഷയെഴുതിയ 173 കുട്ടികളിൽ 92 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി. ഇവരിൽ 52 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും ഗ്രേഡ് 1 ഉം ലഭിച്ചു. ICSE (Class X) വിഭാഗത്തിൽ പരീക്ഷയെഴുതിയ 109 കുട്ടികളിൽ 34 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് സ്കോർ ചെയ്തു. ഇവരിൽ 14 കുട്ടികൾ എല്ലാവിഷയങ്ങൾക്കും ഗ്രേഡ് 1 ഉം കരസ്ഥമാക്കി.

ICSE (Class X) വിഭാഗത്തിൽ 98 ശതമാനം മാർക്കോടുകൂടി മാളവിക കൃഷ്ണനും ഏയ്ഞ്ചലിൻ ട്രീസ ജോണും ഒന്നാം സ്ഥാനത്തും 97 ശതമാനം മാർക്കോടുകൂടി കെ മാധവും ആയുഷ്കൃഷ്‌ണ ജെ - യും രണ്ടാം സ്ഥാനത്തും എത്തി. ISC സയൻസ് ബയോളജി വിഭാഗത്തിൽ 98.5 ശതമാനം മാർക്കോടുകൂടി മാധവ് പി നായരും, സയൻസ് കമ്പ്യൂട്ടർ വിഭാഗത്തിൽ 98.8 ശത മാനം മാർക്കോടുകൂടി നെഹാൻ ഷിഹാബും, എസ്റ്റിയ ആൻ റെക്സിയും സ്കൂൾതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉപരിപഠനത്തിന് യോഗ്യരായി. ഉന്നതവിജയം നേടിയ കുട്ടികളെ പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ അഭിനന്ദിച്ചു.

ICSE (CLASS X) വിഭാഗത്തിൽ എല്ലാവിഷയങ്ങൾക്കും ഗ്രേഡ് 1 കരസ്ഥമാക്കിയവർ



മിത്ര സാറാ ബിജി, ഏയ്ഞ്ചലിൻ ട്രീസ ജോൺ, ടീന ജോൺ, സാറാ മരിയ സാജൻ, മിഥുൻ ജോസ് 


ഹന്ന എൽസ സന്ദീപ്, റൊവാൻ ജോയ്, അദ്വൈത് നായർ, ജോര്‍ജ് ജോഫി, ലെന പി ബിനു


ആയുഷ്കൃഷ്ണ ജെ, ജോർജി പ്രശാന്ത്, കെ മാധവ്, മാളവിക കൃഷ്ണന്‍


ISC (CLASS XII) വിഭാഗത്തിൽ എല്ലാവിഷയങ്ങൾക്കും ഗ്രേഡ് 1 കരസ്ഥമാക്കിയവർ

മാധവ് പി നായർ, ജോർഡൻ ജോൺ രാജു, നെഹാൻ ഷിഹാബ്, എസ്റ്റിയ ആൻ റെക്സി, ദേവിക ജിനോ

ഹഫ ഹരീസ്, എറിൻ മരിയ റോബിൻ, ആൽബിൻ ബിനോയ്, ദേവപ്രിയ വി, നിയ ആൻ ഷാജി


ട്രീസ മേരി തോമസ്, മരിയ അന്ന ലാലു, എവ്ലിൻ റോസ് രാജേഷ്, ഷാരോൺ മരിയ എബ്രഹാം, ജിയ ജോര്‍ജ്


ആൽബിൻ വർഗീസ് ബിജു, അന്ന സൂസന്‍ ബിനു, രോഹിത് വിനോദ്, ദേവിക മനോജ്കുമാര്‍, ഇവാൻ റോഷൻ


ആഷ്‌ലിൻ മാത്യു റോബിൻ, ഹൃദ്യ രാകേഷ്, ഹൈഫ ബാദുർ ഫെറി, കാശിനാഥ് എസ്, ഏഞ്ചൽ ആർ


ജോഹാൻ ഉമ്മൻ റിസ്വിൻ, അൽമിന നൗഷാദ്, അദ്വൈത് ഗിരീഷ് നായർ, സ്വാതി എ, മീരജ ആർ


അവിനാശ് ബി, ടോം അനൂപ്, ജെറോൺ ജോൺ ടി എ, ജോഹാൻ വർഗീസ് തോമസ്, ജോനാഥൻ സിറിയക് പണ്ടാരക്കളം


ഗൗരി ജി എസ്, ഋഗ്വേദ് ബി റാം, അഹ്ലം ഫാത്തിമ ഷക്കീർ, അഭിനന്ദ ജെ എസ്, അച്യുത് ശങ്കർ


മെർലിൻ ട്രീസ തോമസ്, അലൻ തോമസ് ബിജു, കമല ജയേഷ്, മുഹമ്മദ് റിസ്വാൻ എൻ, കോളിൻ മാത്യു


ആദിത്യ അരുൺ ഐ, പ്രണവ് മഹാദേവ് എൻ, ആൻഡ്രിയ ലിസ ഷിബു, ഐസക് ജെ വെളിയത്ത്, കീർത്തന പത്മകൃഷ്ണൻ



ടോംലിൻ ജെ തോമസ്, ഹൃഷികേശ് ബി നായർ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K