20 December, 2025 07:37:28 PM
കോട്ടയം ജില്ലാ ജയിലിൽ ജയിൽ ക്ഷേമദിനാഘോഷം സമാപിച്ചു

കോട്ടയം:പ്രിസൺസ് ആന്‍റ് കറക്ഷണൽ സർവീസസ് സംഘിപ്പിച്ച ജയില്‍ ക്ഷേമ ദിനാഘോഷത്തിന്‍റെ സമാപന സമ്മേളനം ജില്ലാ ജയില്‍ അങ്കണത്തില്‍ സഹകരണം, തുറമുഖം,ദേവസ്വം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ദിനാഘോഷത്തിന്‍റെ ഭാഗമായി ഡിസംബര്‍ 17 മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജയില്‍ ജീവിത കാലം മാനസിക പരിവർത്തനത്തിനായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കുറ്റകൃത്യങ്ങളിൽനിന്ന് അകന്ന് പൊതുസമൂഹത്തിൻ്റെ ഭാഗമായി ജീവിതം തുടരുന്നതിനുള്ള തിരുത്തല്‍ കേന്ദ്രങ്ങളായി ജയിലുകളെ കാണണമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മധ്യമേഖലാ ഡി.ഐ.ജി ടി.ആർ. രാജീവ്, ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ്, ജില്ലാ ജയിൽ സൂപ്രണ്ട് സി.എസ് അനീഷ്, ഇടുക്കി ജില്ലാ ജയിൽ സൂപ്രണ്ട് ടി.എ. ഇമാം റാസി, ജില്ലാ ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് വി.ജി. ഹരികുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ദീപ, തൃശ്ശൂർ മധ്യ മേഖല കെ.ജെ.എസ്.ഒ.എ സെക്രട്ടറി അഭിരാജ് മദനൻ, ജില്ലാ ജയിൽ വെൽഫയർ ഓഫീസർ ജോർജ് ചാക്കോ എന്നിവർ പങ്കെടുത്തു.




