29 May, 2026 08:00:00 PM
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഞായറാഴ്ച കോട്ടയത്ത് ഗതാഗത നിയന്ത്രണം

കോട്ടയം : ഇന്ത്യൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍റെ കോട്ടയം സന്ദർശനത്തിൻ്റെ ഭാഗമായി മെയ് 31 ഞായറാഴ്ച ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 01.00 മണി മുതലാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരുവാതുക്കലിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കൽ വഴി പോകേണ്ടതാണ്.
എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകേണ്ടതാണ്.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും കെ.കെ. റോഡ് വഴി മണർകാട്, പാമ്പാടി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ മണിപ്പുഴ ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് കൊല്ലാട്, ദേവലോകം വഴി കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും മണർകാട്, പുതുപ്പള്ളി, കൊല്ലാട് ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ സിയേഴ്സ് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മംഗളം ജംഗ്ഷനിൽ എത്തി വട്ടമൂട് പാലം വഴി കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.
മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി., പ്രൈവറ്റ് ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട് വഴി മണിപ്പുഴ ജംഗ്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽ നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകേണ്ടതാണ്.
മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏറ്റുമാനൂർ–മണർകാട് ബൈപ്പാസ് വഴി പൂവത്തുംമൂട് ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സംക്രാന്തി വഴിയും, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേരൂർ വഴിയും പോകേണ്ടതാണ്.
മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുടയംപടി, ചാലുകുന്ന് ജംഗ്ഷൻ വഴി അറത്തൂട്ടി ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ ജംഗ്ഷൻ, പാറേച്ചാൽ ബൈപ്പാസ് വഴി പോകേണ്ടതാണ്. മെയ് 31 ഞായറാഴ്ച രാവിലെ 11.00 മണി മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്ക് വാഹനങ്ങൾക്ക് കോട്ടയം ടൗണിൽ പ്രവേശനം അനുവദിക്കുന്നതല്ല.




