11 March, 2026 09:34:41 AM


പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതിക്ക് 15 വർഷം കഠിനതടവ്



കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15വർഷം കഠിനതടവും 55000 /രൂപ പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസ്. അയർക്കുന്നം വില്ലേജ് അമയന്നൂർ കൊച്ചുമോൻ ഗോപാലനെയാണ് കഠിനതടവിന് ശിക്ഷിച്ചത്. പ്രതി ഒടുക്കുന്ന പിഴ 50,000 /- രൂപ അതിജീവിതക്ക് നൽകാൻ വിധിയിൽ പറയുന്നു. 2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ആയിരുന്ന അനൂപ് ജോസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ സജു.ടി ലൂക്കോസ്, എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 18 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910