10 February, 2026 06:53:00 PM
ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഫെഡറൽ ബാങ്ക് നിർമിച്ചുനൽകിയ ബയോ മെഡിക്കൽ സ്‌റ്റോറേജ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ വൈശാഖ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. സുഷമ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് സോണൽ മാനേജർ നിഷ കെ.ദാസ്
, കഞ്ഞിക്കുഴി ബ്രാഞ്ച് മാനേജർ രഞ്ജു സ്‌കറിയ മാത്യു, വാർഡ് മെമ്പർ ജോൺ വർഗീസ്, ആശുപത്രി നിർവ്വഹണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




