12 May, 2026 08:00:54 PM


നാഗമ്പടത്ത് കൺസ്യൂമർഫെഡ് സ്‌കൂൾ വിപണി പ്രവർത്തനം ആരംഭിച്ചു



കോട്ടയം: പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനമാരംഭിച്ചു. സ്‌കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്ങിയത്.  ബാഗുകൾ, കുടകൾ, ടിഫിൻബോക്സ്, വാട്ടർബോട്ടിൽ, റെയിൻകോട്ട്, ത്രിവേണി നോട്ട്ബുക്കുകൾ, ഓഫിസ് സ്റ്റേഷനറി തുടങ്ങിയ പഠനോപകരണങ്ങൾ ഇവിടെ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കുന്ന വിപണി ജൂൺ 15 വരെ തുടരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304