11 December, 2025 04:33:07 PM
പൂവത്തുംമൂട്ടിൽ സ്കൂളിൽ കയറി അധ്യാപികയെ ആക്രമിച്ചു; ഭർത്താവ് പിടിയിൽ

ഏറ്റുമാനൂർ: അധ്യാപികയായ ഭാര്യയെ സ്കൂളിൽ കയറി അതിക്രൂരമായി വെട്ടി വരിക്കേൽപ്പിച്ച പ്രതി പിടിയി ൽ. പ്രതി മോസ്കോ സ്വദേശി കൊച്ചു മോനാണ് പിടിയിലായത്. പാമ്പാടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ പരിശോധനക്കു ശേഷം സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.
ഏറ്റുമാനൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. സംഭവത്തിന് ശേഷം കൊച്ചുമോൻ രക്ഷപ്പെട്ട് പോവുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അധ്യാപിക ഡോണിയയെ കാരിത്താസ് ആശുപത്തിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമാനൂര്‍ പൂവത്തുംമൂട് സ്‌കൂളില്‍ വെച്ചായിരുന്നു ആക്രമണം. സ്‌കൂളിലെ അധ്യാപികയായ ഡോണിയയെയാണ് ഭര്‍ത്താവ് കൊച്ചുമോന്‍ ആക്രമിച്ചത്.




