22 October, 2026 10:24:26 AM
മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവതി പൊലീസിൻ്റെ പിടിയിലായി. 32 ഗ്രാം എംഡിഎംഎയാണ് യുവതിയുടെ അടുക്കൽ നിന്ന് പിടിച്ചെടുത്തത്. റാക്കാട് നാന്തോട് ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ നിന്ന് ഓടക്കാലി സ്വദേശിനി മിനിമോളെ പൊലീസ് പിടികൂടുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ അടുക്കൽ നിന്ന് പിടിച്ചെടുത്തു.


