20 October, 2026 10:50:02 AM
ആലുവയില്‍ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു

കൊച്ചി: ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് എന്ന 35കാരനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെന്നൈ-തിരുവനന്തപുരം ട്രെയിനിൽ നിന്നുമാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണത്. ഏറെ നാൾ പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് നാട്ടിലെത്തി ഊബർ ടാക്സി ഓടിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.


