21 October, 2026 09:49:09 PM
പീരുമേട്ടിൽ ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കിയിൽ യുവാവ് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി. ഗ്ലെൻ മേരി സ്വദേശി പ്രിൻസ് ആണ് ആക്രമണം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), ഭാര്യാമാതാവ് വസന്ത (62) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റു. ബുധനാഴ്ച്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമികവിവരം. ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീരുമേട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.


