10 August, 2026 01:52:41 PM


ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകര്‍ന്നു വീണു



ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നുവെങ്കിലും,ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. തുടർച്ചയായി സീലിംഗ് തകർന്നു വീഴുന്ന ഈ പഴയ കെട്ടിടത്തിൽ ജീവനക്കാരും കടുത്ത ഭയത്തോടെയാണ് കഴിയുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291