08 August, 2026 05:00:37 PM
കണ്ണൂര്‍ സി ആര്‍ പി എഫ് ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി ഹസന്‍ ആണ് മരിച്ചത്. പെരിങ്ങോം ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയുകയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ക്വാര്‍ട്ടേഴ്‌സിലെ വിശ്രമമുറിയില്‍ എത്തിയ മറ്റു ജീവനക്കാരാണ് ഹസനെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പെരിങ്ങോം പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


