08 August, 2026 10:45:46 AM


ആലപ്പുഴയില്‍ ധന്‍ബാദ് എക്‌സ്പ്രസ് പാളം തെറ്റി; ജീവനക്കാര്‍ക്കെതിരെ നടപടി



ആലപ്പുഴ: ആലപ്പുഴ റെയിൽ‌വേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി. രണ്ട് കോച്ചുകളാണ് തെന്നിമാറിയത്. 40 മീറ്ററോളം സ്ലീപ്പറിലൂടെ വണ്ടി മുന്നോട്ടോടി. ട്രെയിൻ മറയാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പാളത്തിലെ സ്ലീപ്പറുകൾ തകരുകയും രണ്ട് കോച്ചുകൾ തെന്നിമാറുകയുമായിരുന്നു. അറ്റകുറ്റപ്പണികൾ‌ക്കായി പിറ്റ്ലെെനിലൂടെ കൊണ്ടുപോകുമ്പോഴാണ് പാളം തെറ്റിയത്. സംഭവത്തിൽ സ്റ്റേഷൻമാസ്റ്ററേയും പോയിന്റ് മാനേയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942