07 August, 2026 08:48:31 PM
എടത്വയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആലപ്പുഴ: എടത്വയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അമ്പക്കാട് മത്തായി തോമസ് ( 65) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. മഴയുള്ള സമയത്ത് ഇദ്ദേഹം ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോകുകയായിരുന്നു. മത്തായിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആദ്യം വള്ളം മാത്രമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.


