07 August, 2026 09:31:24 AM
അടൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ മിത്രപുരത്ത് വഹനാപകടം. ട്രാവലറിനെ ഓവര്‍ടേക്ക് ചെയ്തു വന്ന കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ എംസി റോഡിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ കാലിന് പരിക്കേറ്റു. പരിക്കേറ്റ മറ്റ് യാത്രക്കാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകട സമയത്ത് തന്നെ നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


