06 August, 2026 06:57:29 PM
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും ഓഗസ്റ്റ് 7 ജില്ലാ കളക്ടർ എ നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് റെഡ് അലർട്ടും ഓഗസ്റ്റ് 7, വെള്ളി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതിനാലും മഴ അതിശക്തമായി തുടരുന്നതിനാലും വിവിധ പ്രദേശങ്ങൾ പ്രളയ ബാധിതമായതിനാലുമാണിത്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല.


