04 August, 2026 12:24:31 PM
കാഞ്ഞിരപ്പുഴയില്‍ തേങ്ങ പിടിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി കാഞ്ഞിരപ്പുഴയില്‍ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട സ്ഥലത്തിന് 100 മീറ്റര്‍ അകലെ നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഹനീഫിനെ കാണാതായി നാലാം ദിവസമായ ഇന്ന് ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഘം മൃതദേഹം കണ്ടെടുത്തത്. ഒഴുക്കില്‍ വന്ന തേങ്ങ ശേഖരിക്കാൻ പുഴയിൽ ചാടിയതായിരുന്നു ഹനീഫ.


