31 July, 2026 04:33:14 PM
കോന്നിയിൽ കാണാതായ ഊരുമൂപ്പനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന്‍ മോഹന്‍ദാസിന്റെ മൃതദേഹം ഉള്‍ക്കാട്ടില്‍ കണ്ടെത്തി. ഒരു മാസം മുമ്പാണ് മോഹന്‍ദാസിനെ കാണാതായത്. കോടതിയില്‍ നിന്ന് സമന്‍സ് വന്നതിന് പിന്നാലെയാണ് ഇയാള്‍ കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഊര് മൂപ്പനെ കണ്ടെത്തുന്നതിനായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചും കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് ഉള്‍ക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.


