25 July, 2026 06:45:54 PM


തൊടുപുഴയിൽ പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി; പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്



തൊടുപുഴ: ഇടുക്കിയിൽ പൊലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കരിമണ്ണൂർ എസ്.ഐ റോയ് സുകുമാരനും ഡ്രൈവർ ജിജോ ആന്റണിയും മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനാ റിപ്പോർട്ട് സ്ഥിരീകരിച്ചു.

കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബ് നടത്തിയ പരിശോധനയിലാണ് ഇരുവരും മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. റിപ്പോർട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) കൈമാറിയിട്ടുണ്ട്. ഇരുവർക്കുമെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് എസ്.പി അറിയിച്ചു.

ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രദർശന പരിപാടിക്കായി തൊടുപുഴ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതെന്ന ആരോപണം ഉയർന്നത്. സംശയം തോന്നിയ നാട്ടുകാർ ഇരുവരെയും തടഞ്ഞുവെക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഏകദേശം 200 നാട്ടുകാർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301