25 July, 2026 02:09:21 PM


കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു



തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു. കർണാടക സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. ഇന്നലെ രാത്രി ഒരു മണിക്കാണ് സംഭവം. 2025 പി എച്ച് ഡി ബാച്ച് വിദ്യാർത്ഥിയാണ്. ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോകുന്നതിനിടെ കുളത്തിൽ വീഴുകയായിരുന്നു. രാത്രി ഒരു മണിക്ക് നടന്ന സംഭവം പുലര്‍ച്ചെ മൂന്നു മണിയോടുകൂടിയാണ് പുറത്തിറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916