25 July, 2026 09:20:36 AM
കറന്‍റ് പോയി; കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ച നാട്ടുകാർക്ക് 'എട്ടിന്‍റെ പണി'

മാവേലിക്കര: വൈദ്യുതി മുടങ്ങിയതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്‌ഥരോട് കയർത്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. ജൂലൈ 18 ന് ചെന്നിത്തല കെ എസ്ഇ ബി ഓഫീസിലായിരുന്നു സംഭവം. വൈദ്യുതി മുടങ്ങിയതോടെ ഒരു കൂട്ടം നാട്ടുകാർ ഓഫീസിനുള്ളിൽ കയറി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. കെ എസ് ഇ ബി ജീവനക്കാരുടെ പരാതിയിലാണ് കേസെന്ന് മാന്നാര്‍ പൊലീസ് അറിയിച്ചു.


