24 July, 2026 09:41:08 AM
ശാന്തൻപ്പാറയിൽ ചക്കകൊമ്പൻ്റെ ആക്രമണം; റേഷൻ കട തകർത്തു

ഇടുക്കി: ശാന്തൻപ്പാറ ആനയിറങ്കലിൽ ചക്കകൊമ്പൻ്റെ ആക്രമണം. ആക്രമണത്തിൽ റേഷൻ കട തകർത്തു. വെളുപ്പിന് 5.30 നാണ് കട തകർത്തത്. കട തകർത്ത ശേഷം അരി ഭക്ഷിച്ച ശേഷമാണ് ആന മടങ്ങിയത്. പന്ത്രണ്ടാമത്തെ തവണയാണ് ആന റേഷൻ കട തകർക്കുന്നത്.


