23 July, 2026 01:35:40 PM
മറയൂരില്‍ സ്കൂളിലേക്ക് പോകാൻ നിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കുത്തിയെറിഞ്ഞു

ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിലേക്ക് പോകാൻ വാഹനം കാത്തുനിന്ന എട്ടുവയസ്സുകാരന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. പള്ളനാട് സ്വദേശിയായ കാർത്തികിന് നേർക്കാണ് വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയെ ആക്രമിച്ച ശേഷം ഓടിയ കാട്ടുപോത്ത് സമീപത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങളും തകർത്തു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ചു.


