22 July, 2026 09:33:29 AM
ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ ക്ലിനിക്കിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലെ ഡോക്ടറായ തൃശൂർ സ്വദേശി ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്. ക്ലിനിക്കിൽ ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


