21 July, 2026 01:37:43 PM


കള്ളാ‌ടി മണ്ണിടിച്ചിൽ: പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും



കള്ളാടി: കള്ളാടി മണ്ണിടിച്ചില്‍ പ്രദേശം വയനാട് എംപി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കും. വെള്ളിയാഴ്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും. ശേഷം പരിക്കേറ്റവരെയും കാണും. ഈ മാസം ഏഴിനാണ് കണ്ണാടിയില്‍ തുരങ്കപാത നിര്‍മ്മാണ പ്രദേശത്ത് മണ്ണിടിഞ്ഞ് എട്ടുപേര്‍ മരിച്ചത്. എംപി ആയിട്ടും ദുരന്തപ്രദേശം സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയോട് ചേർന്നുള്ള മീനാക്ഷി പാലത്തിന് സമീപം ജൂലൈയിലാണ് ദുരന്തമുണ്ടായത്. അശാസ്ത്രീയമായി മണ്ണും അവശിഷ്ടങ്ങളും കുട്ടിയിട്ടതിനെത്തുടർന്നുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളികളടക്കം മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളാടി ദുരന്തം ഉണ്ടായി രണ്ടാഴ്ച ആയിട്ടും സര്‍ക്കാരില്‍ നിന്നെ വേണ്ട ധനസഹായം ഗുണഭോക്താക്കള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പരമാവധി രണ്ടര ലക്ഷവുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കള്ളാടി ദുരന്തം സംഭവിക്കാന്‍ ഇടയായത് സര്‍ക്കാര്‍ വീഴ്ചയാണ്. തുടര്‍നടപടികളിലും ഗുരുതരമായ വീഴ്ചയുണ്ടെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927