14 July, 2026 05:28:42 PM
ലൈഫ് മിഷന്‍ കോഴ കേസ്; സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. സ്വപ്‌ന സുരേഷ് വിജിലന്‍സിന് മുന്നില്‍ ഹാജരായി. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിലേറെ നീണ്ടു. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണ് എന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. ലൈഫ് മിഷന്‍ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. മുട്ടത്തറയിലുളള വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍.




