10 July, 2026 07:37:17 PM


മല്ലപ്പള്ളിയിൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



തിരുവല്ല: പത്തനംതിട്ട് മല്ലപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി വെസ്റ്റ് വള്ളിക്കാട്ടിൽ വർഗീസ് വർഗീസിന്റെ (അനിയൻ)ഭാര്യ  മേരിക്കുട്ടി വർഗീസ്  (മറിയകുട്ടി- 62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ  മല്ലപ്പള്ളി വെസ്റ്റ് വൈ എം സി എ ജംഗ്ഷനിലായിരുന്നു അപകടം.  റോഡ് മുറിച്ചുകടക്കുന്നതിനിടെ  കോട്ടയം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മറിയക്കുട്ടിയെ ഇടിയ്ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നെടുങ്ങാടപ്പള്ളിയിൽ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917