09 July, 2026 09:02:34 PM


സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ കേസ്



മാവേലിക്കര: നടന്‍ വിനായകനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് നടനെതിരെ കേസെടുത്തത്. മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ബോംബെയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയായ രതീഷ് കുമാറിന്റെ മകളാണ് പരാതിക്കാരി.

വിനായകനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി രതീഷിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ മകള്‍ക്ക് മാനഹാനി സംഭവിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായെന്ന് പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, മാനനഷ്ടം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ കേസ് എടുക്കാന്‍ പൊലീസിന് കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയതോടെയാണ് എഫ്‌ഐആര്‍ ഇട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944