09 July, 2026 12:22:51 PM
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നു വീണു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്ക് കെട്ടിടം തകർന്ന് വീണു. രണ്ടാമത്തെ ഫ്ലാറ്റ് ഫോമിലാണ് അപകടമുണ്ടായത്. ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ തന്നെ വിള്ളല്‍ കണ്ടെത്തിയിരുന്നതിനാൽ സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുൻകരുതൽ സ്വീകരിച്ചതാണ് വലിയ അപകടം ഒഴിവാക്കിയത്.
ഇന്ന് രാവിലെയാണ് സംഭവം. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടാം പ്ലാറ്റ്‌ഫോമില്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. പ്ലാറ്റ്‌ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുപോലും ഏല്‍ക്കാതിരുന്നത് ആശ്വാസമായി. കെട്ടിടം തകര്‍ന്നുവീണ ഭാഗത്ത് യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നതാണ് വന്‍അപകടം ഒഴിവാക്കിയത്.




