09 July, 2026 11:42:31 AM


ചെങ്ങറയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്ക്



പത്തനംതിട്ട: പത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത് . അനിൽ കുമാറിനും ഭാര്യയ്ക്കും അയൽവാസിയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. അയൽവാസിയായ സരസമ്മ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത് . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് മേൽക്കൂര തകർന്ന് വീണത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301