08 July, 2026 05:51:39 PM
മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് ഓമനപ്പുഴ ചാരങ്കാട്ട് പരേതനായ ബോണിഫസിന്റെ മകൻ ജോസി (തമ്പി - 51) ആണ് മരിച്ചത്. ഇന്ന് രാവിലെ ആലപ്പുഴ ബീച്ചിന് സമീപം കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ജോസിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം കടലിൽ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ ജോസിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബുധൻഷ്യാ (ലൈലാ). മക്കൾ: അതുൽ, അതുല്യ (ബാംഗ്ലൂരിൽ നഴ്സിങ് രണ്ടാം വർഷ വിദ്യാർഥിനി). സംസ്കാരം വ്യാഴാഴ്ച ഓമനപ്പുഴ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍ നടക്കും.




