08 July, 2026 09:53:30 AM


പത്തനംതിട്ടയിൽ മദ്യപിച്ച് അപകടകരമായി ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു



പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യപിച്ച് ബോധമില്ലാതെ അപകടകരമായ രീതിയിൽ പോലീസ് ജീപ്പോടിച്ച് ഡാൻസാഫ് ഉദ്യോഗസ്ഥർ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) ഉദ്യോഗസ്ഥരാണ് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുംവിധം റോഡിൽ പാച്ചിൽ നടത്തിയത്. 

ജീപ്പിന്റെ അപകടകരമായ വരവ് കണ്ട് ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. തുടർച്ചയായി നിയന്ത്രണം വിട്ട രീതിയിൽ ജീപ്പ് മുന്നോട്ട് പോയതോടെ നാട്ടുകാർ വാഹനം തടയുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങുകയും ചെയ്തതോടെ, ജീപ്പിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923