02 July, 2026 07:06:53 PM


കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ വയോധിക മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു



ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ ആർ ആണ് ട്രെയിൻ തട്ടി മരിച്ചത്. 61 വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932