30 June, 2026 09:18:00 AM
കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നെടുമുടി സ്വദേശി സുനീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ആലപ്പുഴ എസി റോഡിൽ ചമ്പക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. എതിർവശത്ത് നിന്നുവന്ന ബൈക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ് യുവാവ്. ചമ്പക്കുളം ജലമേള കഴിഞ്ഞ് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു എംഎല്‍എ. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി എംഎല്‍എയുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു.
എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു. അപകടത്തിന് ശേഷം എംഎൽഎ സ്ഥലത്ത് നിന്ന് മുങ്ങിയതായും ആരോപണമുയരുന്നുണ്ട്. ബൈക്ക് അമിതവേഗതത്തിലായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. കൂട്ടിയിടിയുടെ ആഘാതത്തിൽ സുനീഷിന്റെ ഹെൽമറ്റ് തെറിച്ചുപോയിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.




