28 June, 2026 07:07:25 PM


ആലപ്പുഴയിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി തെറിച്ചു; 2 പേര്‍ക്ക് പരിക്ക്



ആലപ്പുഴ: യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ വലത് ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്‍വശത്തെ വലത് ടയറ് പൊട്ടിയശേഷം ഊരി തെറിച്ചു. ബസില്‍ നിന്നും വേര്‍പെട്ട ടയര്‍ ശരീരത്ത് ഇടിച്ചാണ് റോഡിലൂടെ നടന്നുപോയ ആള്‍ക്ക് പരിക്കേറ്റത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304