26 June, 2026 06:04:36 PM


കായംകുളത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു



കായംകുളം: ആലപ്പുഴ കായംകുളത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. എരുവ സ്വദേശി ശരത്താണ് മരിച്ചത്. എരുവ കരുപ്പഴ തോട്ടില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വള്ളം തുഴയുന്നതിനിടയില്‍ ശരത് അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ദീര്‍ഘനേരം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304