22 June, 2026 05:44:46 PM
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50കാരിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ഒപിയിൽ ഡോക്ടറെ കാണാൻ കാത്തുനിന്ന 50കാരിക്കെതിരെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. യുവാവ് ലൈംഗിക ചുവയോടെ സ്പർശിച്ചുവെന്നാണ് ആരോപണം. സ്ത്രീ ചോദ്യം ചെയ്തതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. സംഭവം മറ്റൊരു സ്ത്രീ കാണുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചു. മകനെയും കൊണ്ട് ഓർത്തോ ഡോക്ടറെ കാണാൻ എത്തിയ സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. സ്ഥലത്ത് സിസിസിടിവി ക്യാമറ ഇല്ലായിരുന്നു. പനിക്കാലം ആയതിനാൽ തിരക്കുള്ള സമയത്തായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെ:
''മകനേയും കൊണ്ടു ഓർത്തോ ഡോക്ടറെ കാണാൻ വന്നതാ... ക്യൂനിൽക്കുന്നതിനിടെ, കുറച്ചുനേരം കഴിഞ്ഞപ്പോൾ യുവാവ് പിന്നിലെത്തി ശല്യം ചെയ്യുകയായിരുന്നു. എന്റെ ഡ്രസ് നോക്കിയപ്പോൾ നനഞ്ഞിരിക്കുന്നു. ഇതെന്തുവാ കാണിക്കുന്നതെന്ന് ചോദിച്ച് അയാൾക്ക് ഒരു അടി കൊടുത്തു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം. വിവരം ആശുപത്രി സൂപ്രണ്ടിനോട് വാക്കാൽ പറഞ്ഞു''.




