20 June, 2026 10:52:42 AM
കോന്നിയിൽ 15 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 24 കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 24 കാരൻ അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുലം കൊക്കാത്തോട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സംശയം തോന്നിയ മാതാപിതാക്കൾ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടർന്നാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
പെൺകുട്ടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്താണ് ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ പലതവണ പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




