15 June, 2026 10:13:13 AM
പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലാണ് സംഭവം. 52 വയസ്സുകാരൻ ഷെൽവനാണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്കാണ് ഷെൽവൻ താമസിച്ചിരുന്നത്. സുഹൃത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളി ആയിരുന്നു ഷെൽവൻ.




