10 June, 2026 03:59:52 PM


കാസര്‍കോട് തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം



കാസര്‍കോട്: തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം. പെര്‍വാര്‍ഡ് കടപ്പുറത്തെ അബ്ദുള്ള(65) ആണ് മരിച്ചത്. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോളായിരുന്നു സംഭവം. ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308