09 June, 2026 09:21:50 AM


പത്തനംതിട്ടയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ല



പത്തനംതിട്ട: കുന്നന്താനത്ത് റബ്ബര്‍ ഫാക്ടറിയില്‍ തീ പിടുത്തം. ജി കെ റബേഴ്‌സ് എന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തെര്‍മല്‍ ഫ്‌ലൂയിഡിലേക്ക് തീ പടര്‍ന്നിരുന്നു. തിരുവല്ലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീഅണച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പുലര്‍ച്ചെ ഒരുമണിയോടെ തീപിടുത്തമുണ്ടായത്. സംഭവസമയം ഫാക്ടറിയില്‍ ആരും ഉണ്ടായിരുന്നില്ല. റബ്ബര്‍ മാറ്റ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308