08 June, 2026 07:38:57 PM
തട്ടുകടയില്‍ ചായ കുടിച്ച് നില്‍ക്കവേ കാറിടിച്ചു; ആലപ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പഴവീട്ടില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി ഒരു യുവാവ് മരിച്ചു. മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. തട്ടുകടയില്‍ ചായ കുടിച്ച് നില്‍ക്കുമ്പോഴായിരുന്നു യുവാവിനെ കാര്‍ ഇടിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്.




