08 June, 2026 11:25:53 AM


കണ്ണൂരിൽ റോ‍‍ഡരികിൽ നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം



കണ്ണൂർ: കൂത്തുപറമ്പ് സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തന്നട കുണ്ടത്തിൽ സ്വദേശി കെ രജിൻ (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വന്തം കാറിലാണ് രജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. പിതാവ്: കുണ്ടത്തിൽ രാജൻ. മാതാവ്: കാഞ്ചന. സഹോദരി: അഞ്ജു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931