03 June, 2026 11:31:11 AM
കണ്ണൂരില്‍ കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർക്ക് പരിക്ക്. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്.



